Connect with us

National

സിഎഎ: തടങ്കല്‍ പാളയത്തിലേക്ക് ആദ്യം പോകുക താനെന്ന് അശോക് ഗെഹ്ലോത്

Published

|

Last Updated

ജയ്പുര്‍ | പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ തടങ്കല്‍ പാളയത്തിലേക്ക് ആര്‍ക്കെങ്കിലും പോകേണ്ട ഒരു സാഹചര്യമുണ്ടായാല്‍ ആദ്യം പോകുന്ന ആള്‍ താനായിരിക്കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോത്. മാതാപിതാക്കളുടെ ജനന വിവരങ്ങള്‍ എന്‍പിആറില്‍ തേടുന്നുണ്ട്. എന്റെ മാതാപിതാക്കളുടെ ജനന സ്ഥലമടക്കം എനിക്കറിയില്ല. അത്തരം വിവരം തനിക്ക് കൊടുക്കാനാവില്ലെന്നും അശോക് ഗെഹ്ലോത് പറഞ്ഞു.

രാജ്യത്ത് സമാധാനവും ഐക്യവും നിലനിര്‍ത്തുന്നതിന് പൗരത്വ നിയമഭേദഗതി കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണംഭരണഘടനയുടെസത്തയ്ക്ക് എതിരാണത്. ഇത് പിന്‍വലിച്ച് രാജ്യത്ത് സമാധാനവും ഐക്യവും നിലനിര്‍ത്തണം.. ജയ്പുരില്‍ നടന്ന എന്‍ആര്‍സി സി എ എ വിരുദ്ധ പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കോണ്‍ഗ്രസും സംസ്ഥാന സര്‍ക്കാരും പ്രതിഷേധക്കാര്‍ക്ക് ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു