എസ് എസ് എഫ് എക്സലൻസി ടെസ്റ്റ്: ഫലം ഇന്നറിയാം

Posted on: February 15, 2020 6:02 am | Last updated: February 15, 2020 at 6:02 am

കോഴിക്കോട് | എസ് എസ് എൽ സി, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി നടത്തിയ എക്സലൻസി ടെസ്റ്റ് ഫലം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് പ്രസിദ്ധീകരിക്കും. http://excellency.ssfkerala.org, www.wisdomonline.in
എന്നീ വെബ് സൈറ്റുകളിലൂടെ വിദ്യാർഥികൾക്ക് ഫലം അറിയാനാകും. 2020 ഫെബ്രുവരി 2 ന് സംസ്ഥാനത്തെ 1000 കേന്ദ്രങ്ങളിലാണ് എക്സലൻസി പരീക്ഷ നടന്നത്. ഒരു ലക്ഷത്തോളം പേരാണ് ഈ വർഷം പരീക്ഷ എഴുതിയത്.