Connect with us

Ongoing News

ചരിത്ര നേട്ടം സ്വന്തമാക്കി ഗോകുലം എഫ് സി; ഇന്ത്യന്‍ വനിതാ ലീഗില്‍ ചാമ്പ്യന്‍മാര്‍

Published

|

Last Updated

ബെംഗളൂരു| ഇന്ത്യന്‍ വനിത ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരളം എഫ് സി ചാമ്പ്യന്‍ാര്‍. മണിപ്പൂര്‍ ടീമായ ക്രിപ്‌സയെ 3-2 എന്ന സ്‌കോറിനാണ് ഗോകുലം തോല്‍പ്പിച്ചത്. മല്‍സരത്തിന്റെ ആദ്യ മിനിട്ടില്‍ തന്നെ പരമേശ്വരി ദേവി ഗോകുലത്തിനായി ഗോള്‍ നേടി. 25ാം മിനിട്ടുല്‍ കമലാ ദേവിയും 87ാം സാബിത്ര ഭണ്ഡാരിയും ക്രിപ്‌സയുടെ ഗോള്‍വല കുലുക്കി. 33,71 മിനിട്ടുകളിലായിരുന്നു ക്രിപ്‌സയുടെ ഗോളുകള്‍.

ഇതോടെ ദേശീയ ലീഗ് ഫുട്‌ബോള്‍ ചരിത്രത്തില്‍ കിരീടം ചൂടുന്ന ആദ്യ കേരള ടീമെന്ന നേട്ടം ഗോകുലത്തിന്റെ ചുണക്കുട്ടികള്‍ക്കായി. ഡറേഷന്റെ കിരീടം എത്തുകയാണ്. ക്ലബിന്റെ പിറവിയിലേ വനിത ടീമിനെയും ഗോകുലം എഫ് സി കളത്തിലിറക്കിയിരുന്നു. പേരിനൊരു വനിത ലീഗ് പോലുമില്ലാത്ത കേരളത്തില്‍നിന്ന് കണ്ണൂരുകാരി പി വി പ്രിയയുടെ ശിക്ഷണത്തില്‍ ഇന്ത്യന്‍ വനിത ലീഗിന്റെ രണ്ടാംസീസണ്‍ മുതല്‍ ഗോകുലവും പങ്കാളികളായിരുന്നു.

രണ്ടാം സീസണില്‍ ആദ്യ റൗണ്ടില്‍ പുറത്താകാനായിരുന്നു ഗോകുലത്തിന്റെ വിധി. അടുത്ത സീസണില്‍ സെമിഫൈനലില്‍ രണ്ടിനെതിരെ നാലുഗോളുകള്‍ക്ക് മണിപ്പൂര്‍ പോലീസിനോട് തോല്‍വി ഏറ്റുവാങ്ങി. എന്നാല്‍ ഇത്തവണ ടീം ചരിത്രം തിരുത്തിക്കുറിച്ചു.