Connect with us

Eranakulam

ഒരൊറ്റ ക്ലിക്ക് മതി, വിദഗ്ധ തൊഴിലാളികൾ വീട്ടുമുറ്റത്തെത്തും

Published

|

Last Updated

കൊച്ചി | വൈദഗ്ധ്യമുണ്ടായിട്ടും ജോലിയില്ലാതെ അലയുന്നവർക്ക് ജോലിയും തൊഴിലാളികളെ കിട്ടാതെ വിഷമിക്കുന്നവർക്ക് തൊഴിലാളികളെയും ലഭ്യമാക്കാൻ മൊബൈൽ ആപ് തയ്യാറാകുന്നു. ഇലക്ട്രീഷ്യൻമാർ, പ്ലംബർമാർ തുടങ്ങി തെങ്ങുകയറ്റം വരെയുള്ള ദൈനം ദിന ജീവിതത്തിലെ വിവിധ തൊഴിലുകൾക്ക് ആളെ ലഭ്യമാക്കാൻ സ്‌കിൽ രജിസ്ട്രി മൊബൈൽ ആപ്പിനാണ് തുടക്കം കുറിക്കുന്നത്.

ദൈന്യംദിന ഗാർഹിക വ്യവസായിക ആവശ്യങ്ങൾക്ക് വിദഗ്ധ തൊഴിലാളികളുടെ സേവനം ലഭ്യമാക്കാൻ ഉള്ളതാണ് ആപ്ലിക്കേഷൻ. വ്യവസായ പരിശീലന വകുപ്പും കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലൻസും എംപ്ലോയ്‌മെന്റ് വകുപ്പും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണിത്. ഇടനിലക്കാരില്ലാതെ തൊഴിൽ കണ്ടെത്താനും ആവശ്യമനുസരിച്ച് വിദഗ്ധരുടെ സേവനം ലഭ്യമാക്കാനും ഇത് ഉപകരിക്കും. തൊഴിലാളികളും തൊഴിലാളികളെ ആവശ്യമുള്ള പൊതുജനങ്ങളും ആപ്പിൽ പേർ രജിസ്റ്റർ ചെയ്യണം.

എ സി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, ടി വി, കമ്പ്യൂട്ടർ തുടങ്ങിയവയുടെ സർവീസ് റിപ്പയറിംഗ്, കാർപെന്റർ, പെയിന്റർ, ഡ്രൈവർ, ഗാർഹിക തൊഴിൽ ക്ലീനിംഗ് സ്റ്റാഫ് തുടങ്ങിയ നിരവധി തൊഴിൽ വൈദഗ്ധ്യമുള്ളവരുടെ സേവനങ്ങൾ പൊതുജനങ്ങൾക്ക് ഞൊടിയിടയിൽ മൊബൈൽ ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കുകയാണ് സ്‌കിൽ രജിസ്ട്രിയുടെ ലക്ഷ്യം.

ഗൂഗിൾ പ്ലേ സ്‌റ്റോറിൽ നിന്ന് മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. തൊഴിൽ വൈദഗ്ധ്യമുള്ളവർ സ്‌കിൽ രജിസ്ട്രി മൊബൈൽ ആപ്ലിക്കേഷനിൽ(www.keralaskillregitsry.com) അടിസ്ഥാന വിവരങ്ങൾ നൽകി തൊഴിലാളി എന്ന നിലയിലാണ് പേര് രജിസ്റ്റർ ചെയ്യേണ്ടത്. അറിയാവുന്ന തൊഴിൽ, കൂലി, തിരിച്ചറിയൽ രേഖ എന്നിവ നിർബന്ധമായും അപ്‌ലോഡ് ചെയ്യണം.

Latest