Connect with us

National

നിര്‍ഭയ: വധശിക്ഷ നടപ്പാക്കുന്നത് വൈകുന്നതില്‍ പ്രതിഷേധവുമായി മാതാപിതാക്കള്‍

Published

|

Last Updated

ന്യൂഡല്‍ഹി | നിര്‍ഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ വൈകുന്നതില്‍ പ്രതിഷേധവുമായി നിര്‍ഭയയുടെ മാതാപിതാക്കള്‍. പട്യാല ഹൗസ് കോടതി വളപ്പിലാണ് വനിതാ ആക്ടിവിസ്റ്റ് യോഗിത ഭയാനക്കൊപ്പം ഇവര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. കേസ് പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്കു മാറ്റിയതിന് പിന്നാലെയായിരുന്നു കുറ്റവാളികളെ ഉടന്‍ തൂക്കിലേറ്റണമെന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള പ്രതിഷേധം.

പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് തിഹാര്‍ ജയില്‍ അധികൃതര്‍ നല്‍കിയ ഹരജി പരിഗണിച്ച കോടതി കുറ്റവാളികളില്‍ ഒരാളായ പവന്‍ ഗുപ്തക്ക് അഭിഭാഷകനെ കണ്ടെത്താനുള്ള സമയം അനുവദിച്ചു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റുകയും ചെയ്തു. തന്റെ വികാരം മനസ്സിലാക്കാത്തതെന്താണെന്ന് നിര്‍ഭയയുടെ മാതാവ് പൊട്ടിക്കരഞ്ഞു കൊണ്ട് ചോദിച്ചപ്പോള്‍ അത് മനസ്സിലാക്കുന്നുണ്ടെന്നും ആകാശം ഇടിഞ്ഞു വീണാലും നീതി നടപ്പാക്കുമെന്നുമായിരുന്നു കോടതിയുടെ മറുപടി.

Latest