Connect with us

Kerala

'തന്നെ മാറ്റില്ല, സര്‍ക്കാര്‍ തിരിച്ചുവരും'; ഉദ്യോഗസ്ഥ യോഗത്തില്‍ ജയരാജ്

Published

|

Last Updated

തിരുവനന്തപുരം | തന്നെ സി-ഡിറ്റ് ഡയറക്ടറാക്കാനെടുത്ത തീരുമാനം സംസ്ഥാന സര്‍ക്കാര്‍ മാറ്റില്ലെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ജി ജയരാജ്. സിപിഎം സംസ്ഥാന സമിതിയംഗം ടി എന്‍ സീമയുടെ ഭര്‍ത്താവാണ് ജയരാജ്.സി-ഡിറ്റ് ഡയറക്ടറാക്കി നിയമിക്കപ്പെടാനുള്ള ജയരാജിന്റെ യോഗ്യത ചോദ്യം ചെയ്തുള്ള ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാറിന് നോട്ടീസ് അയച്ചിരുന്നു. ഇതിന് പിറകെയാണ് ജയരാജ് സി – ഡിറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് തനിക്ക് സര്‍ക്കാറിലുള്ള സ്വാധീനം വെളിപ്പെടുത്തുവിധം സംസാരിച്ചിരിക്കുന്നത്.

ഡയറക്ടറെ നിശ്ചയിക്കാന്‍ അധികാരമുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിക്കു മറുപടി നല്‍കും. പിണറായി വിജയന്‍ സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ തിരിച്ചു വരുമെന്നും എല്ലാവരും ധൈര്യമായിരിക്കാനും യോഗത്തില്‍ ജയരാജ് പറയുന്നതിന്റെ ശബ്ദരേഖ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ച ജയരാജ് യോഗം വിളിച്ചത്.

ടി എന്‍ സീമയുടെ ഭര്‍ത്താവായതുകൊണ്ടല്ല യോഗ്യതയുള്ളതുകൊണ്ടാണ് താന്‍ സി-ഡിറ്റ് ഡയറക്ടറായതെന്നും ജയരാജ് അവകാശപ്പെട്ടു.മുഖ്യമന്ത്രിക്ക് സി-ഡിറ്റിനു മാത്രമായി പിന്തുണ നല്‍കാനാവില്ലെന്നും യോഗത്തില്‍ ജയരാജ് പറയുന്നുണ്ട്.

Latest