Connect with us

National

ഡല്‍ഹിയില്‍ ആംആദ്മി എംഎല്‍എക്ക് നേരെ വധശ്രമം; ഒരു പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ന്യൂഡല്‍ഹി | തിരഞ്ഞെടുപ്പിലെ ഉജ്ജ്‌ല വിജയത്തിനു പിന്നാലെ ഡല്‍ഹിയില്‍ ആം ആദ്മി എംഎല്‍എയുടെ വാഹന വ്യൂഹത്തിനു നേരെയുണ്ടായ വെടിവെപ്പില്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. മഹറൗലി നിന്നുള്ള പാര്‍ട്ടി എംഎല്‍എ നരേഷ് യാദവിന്റെ വാഹന വ്യൂഹത്തിനു നേരെയാണ് ആക്രമണമുണ്ടായത്. പ്രവര്‍ത്തകരില്‍ ഒരാളായ അശോക് മാനാണ് കൊല്ലപ്പെട്ടതെന്ന് ആം ആദ്മി പാര്‍ട്ടി ട്വിറ്ററിലൂടെ അറിയിച്ചു. മറ്റൊരാള്‍ക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

തിരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കിയ ശേഷം ക്ഷേത്ര സന്ദര്‍ശനം നടത്തി മടങ്ങുമ്പോള്‍ കിഷന്‍ഗഢില്‍രാത്രി11 മണിയോടെയായിരുന്നു ആക്രമണം. സ്ഥലത്ത് നിന്ന് ആറ് ബുള്ളറ്റുകള്‍ കണ്ടെടുത്തു. അതേ സമയം അക്രമികള്‍ നരേഷ് യാദവിനെയല്ല ലക്ഷ്യമിട്ടതെന്നാണ് പോലീസ് പറയുന്നത്.

ആക്രമണത്തിന് പിന്നിലെ കാരണം അറിയില്ലെന്നും നരേഷ് യാദവ് പ്രതികരിച്ചു. പെട്ടെന്ന് വെടിവെപ്പുണ്ടായത്. നാല് റൗണ്ടുകള്‍ വെടിവെച്ചു. ഞാന്‍ ഉണ്ടായിരുന്ന വാഹനം ആക്രമിക്കപ്പെട്ടു. പോലീസ് ശരിയായി അന്വേഷിച്ചാല്‍ അക്രമിയെ തിരിച്ചറിയാന്‍ സാധിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു

മഹറൗലി മണ്ഡലത്തില്‍ ബിജെപിയിലെ കുസും ഖത്രിയെ 18161 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നരേഷ് യാദവ് വിജയിച്ചത്.