Connect with us

Kerala

ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി | ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് രേഖാമൂലം നല്‍കിയ മറുപടിയില്‍ കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്‌ളാദ് പട്ടേലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ആരാധനാലയത്തേയും ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കി പ്രഖ്യാപിക്കില്ലെന്നും ടൂറിസം മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.

സ്വദേശ് ദര്‍ശനുമായി ബന്ധപ്പെട്ട് രണ്ട് പദ്ധതികള്‍ ശബരിമലയ്ക്ക് അനുവദിച്ചിട്ടുണ്ടെന്നും പ്രഹഌദ് സിങ് പറഞ്ഞു. എരുമേലി പമ്പ സന്നിധാനം തീര്‍ഥാടക ഇടനാഴി, ശബരിമല തീര്‍ത്ഥാടക സര്‍ക്യൂട്ട് എന്നിവയാണ് പദ്ധതികള്‍. പത്മനാഭസ്വാമി ക്ഷേത്രം, ആറന്മുള ക്ഷേത്രം എന്നിവയ്ക്കും സ്വദേശ് ദര്‍ശനില്‍ പദ്ധതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.