Connect with us

National

നിര്‍ഭയ: ബ്ലാക്ക് വാറണ്ട് പുറപ്പെടുവിക്കണമെന്ന ഹരജിയില്‍ സുപ്രീം കോടതി വെള്ളിയാഴ്ച വാദം കേള്‍ക്കും

Published

|

Last Updated

ന്യൂഡല്‍ഹി | നിര്‍ഭയ കേസില്‍ കുറ്റവാളികളുടെ വധശിക്ഷ നടപ്പിലാക്കുന്നതിന് ബ്ലാക്ക് വാറണ്ട് പുറപ്പെടുവിക്കണമെന്ന കേന്ദ്ര, ഡല്‍ഹി സര്‍ക്കാറുകളുടെ ഹരജികളില്‍ സുപ്രീം കോടതി വെള്ളിയാഴ്ച വാദം കേള്‍ക്കും. ഹരജി നേരത്തെ പരിഗണനക്കെടുക്കണമെന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നട്‌രാജിന്റെ ആവശ്യം വാദം കേള്‍ക്കുന്ന ബഞ്ചിന്റെ തലവനായ ജസ്റ്റിസ് എന്‍ വി രമണ അംഗീകരിക്കുകയായിരുന്നു.

നാലു കുറ്റവാളികളില്‍ നിയമപരമായ എല്ലാം അവകാശങ്ങളും വിനിയോഗിച്ചു കഴിഞ്ഞ രണ്ടുപേരുടെയെങ്കിലും വധശിക്ഷ ഉടന്‍ നടപ്പിലാക്കണമെന്ന ആവശ്യം നിരാകരിച്ച ഡല്‍ഹി ഹൈക്കോടതി നടപടിക്കെതിരെയാണ് ഇരു സര്‍ക്കാറുകളും സുപ്രീം കോടതിയെ സമീപിച്ചത്.