Connect with us

Kerala

ജാതി അധിക്ഷേപം നേരിട്ട സി പി എം ഗ്രാമപഞ്ചായത്ത് അംഗം രാജിവെച്ചു

Published

|

Last Updated

കോഴിക്കോട് |  ജാതി അധിക്ഷേപം നേരിട്ടതില്‍ മനംനൊന്ത് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ സി പി എം അംഗം രാജിവെച്ചു. സഹ വാര്‍ഡ് അംഗം ജാതീയ അധിക്ഷേപം കാണിച്ചെന്നും ഇതില്‍ പാര്‍ട്ടി നടപടി സ്വീകരിച്ചില്ലെന്നും ചൂണ്ടിക്കാട്ടി കെ എസ് അരുണ്‍ കുമാര്‍ എന്നയാളാണ് അറസ്റ്റ് ചെയ്തത്. മാനസികമായി ഉള്‍ക്കൊള്ളാന്‍ പറ്റാത്തതുകൊണ്ടാണ് രാജിവെക്കുന്നതെന്നും ചൂണ്ടിക്കാട്ടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറിയതായി കക്കാടംപോയില്‍ വാര്‍ഡ് അംഗമായ അരുണ്‍ കുമാര്‍ ഫേസ്ബുക്ക് പേജില്‍ പറഞ്ഞു.

വോട്ടര്‍മാര്‍ ക്ഷമിക്കണമെന്നും ഈ ലോകത്ത് താന്‍ ജീവിക്കാന്‍ പോലും പാടില്ലായിരുന്നുവെന്നും അരുണ്‍ ഫേസ്ബുക്ക് പേജില്‍ പറയുന്നു.
നേരത്തെ അരുണ്‍ കുമാറിന്റെ നേൃത്വത്തില്‍ ട്രോളുകള്‍ ഉപയോഗപ്പെടുത്തി ഗ്രാപഞ്ചായത്തിന്റെ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളിലേക്കെത്തിച്ചത് ശ്രദ്ധനേടിയിരുന്നു. പഞ്ചായത്തിന്റെ ആനുകൂല്യങ്ങളും വിവിധ പദ്ധതികളും ട്രോളുകള്‍ ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ ജനങ്ങളിലേയ്‌ക്കെത്തിക്കുകയാണ് അദ്ദേഹം ചെയ്തിരുന്നത്.

എന്നാല്‍ അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചോ എന്ന കാര്യത്തില്‍ പഞ്ചായത്ത് സെക്രട്ടറിയോട് മാധ്യമങ്ങള്‍ വിശദീകരണം ചോദിച്ചെങ്കിലും ഇതുവരെ പ്രതികരണം ഒന്നുമുണ്ടായിട്ടില്ല.