Connect with us

National

കൊറോണ: വുഹാനില്‍ നിന്നുള്ള ഇന്ത്യക്കാരുമായി രണ്ടാമത്തെ വിമാനവും ഡല്‍ഹിയിലെത്തി

Published

|

Last Updated

കൊറോണ | വുഹാനില്‍ നിന്നുള്ള ഇന്ത്യക്കാരുമായി രണ്ടാമത്തെ വിമാനവും ഡല്‍ഹിയിലെത്തി
ന്യൂഡല്‍ഹി കൊറോണ വൈറസ് പടര്‍ന്നുപിടിച്ച ചൈനയിലെ വുഹാനില്‍ നിന്നുള്ള ഇന്ത്യക്കാരെയും വഹിച്ചുള്ള എയര്‍ ഇന്ത്യയുടെ രണ്ടാമത്തെ വിമാനവും ഡല്‍ഹിയിലെത്തി. മലയാളികളടക്കം 323 ഇന്ത്യക്കാരും ഏഴ് മാലിദ്വീപ് സ്വദേശികളുമാണ് വിമാനത്തില്‍ ഉള്ളത്. മനേസറിലെ സൈനിക ക്യാമ്പിലും ഐ ടി ബി പി ക്യാമ്പിലുമായി രണ്ടാഴ്ചത്തെ നിരീക്ഷണത്തിന് ശേഷമാകും ഇവരെ വീടുകളിലേക്ക് പോകാന്‍ അനുവദിക്കുക.
ശനിയാഴ്ച എത്തിച്ച 42 മലയാളികള്‍ ഉള്‍പ്പടെയുള്ള 330ഓളം പേരും ഈ രണ്ട് ക്യാമ്പുകളിലാണ് ഉള്ളത്. 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷമേ ഇവരെയും നാട്ടിലേക്ക് തിരികെ അയക്കൂ.

ചൈനയില്‍ നിന്ന് തിരിച്ചെത്തിയവരും ഇവരുടെ കുടുംബാംഗങ്ങളും വീട് വിട്ട് ഇറങ്ങരുതെന്ന് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ അവധി ലഭിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കും.

Latest