Connect with us

National

നിര്‍ഭയ കേസ്: പവന്‍കുമാറിന്റെ പുനഃപരിശോധനാ ഹര്‍ജിയും തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി | നിര്‍ഭയ കേസ് പ്രതി പവന്‍ കുമാര്‍ ഗുപ്ത നല്‍കിയ പുനഃപരിശോധന ഹര്‍ജിയും സുപ്രീം കോടതി തളളി. 2012ല്‍ കുറ്റകൃത്യം നടക്കുമ്പോള്‍ താന്‍ മൈനറായിരുന്നുവെന്നും അതിനാല്‍ വധശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

ഇതേ ആവശ്യവുമായി പവന്‍ കുമാര്‍ നേരത്തെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. ഈ വിധിയെ ചോദ്യം ചെയ്താണ്ടാണ് പവന്‍ കുമാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

നിര്‍ഭയ കേസിലെ നാല് പ്രതികളുടെയും വധശിക്ഷ നാളെ നടപ്പാക്കാനുള്ള എല്ലാ ഒരുക്കങ്ങളും തിഹാര്‍ ജയിലില്‍ പൂര്‍ത്തിയായിട്ടുണ്ട്. വധശിക്ഷ നടപ്പാക്കേണ്ട ആരാച്ചാര്‍ ജയിലില്‍ എത്തിക്കഴിഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ ആറ് മണിക്കാണ് വധശിക്ഷ നടപ്പിലാക്കുക.

പ്രതികള്‍ നിയമത്തിലെ പഴുതുകള്‍ ചൂഷണം ചെയ്യുന്നത് തടയാന്‍ വധശിക്ഷ നാളെ തന്നെ നടപ്പാക്കണമെന്ന് നിര്‍ഭയയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.