Connect with us

National

ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ പ്രത്യേക വിമാനം വുഹാനിലേക്ക് പുറപ്പെട്ടു; ആദ്യ സംഘം പുലര്‍ച്ചയോടെ ഡല്‍ഹിയിലെത്തും

Published

|

Last Updated

ന്യുഡല്‍ഹി |കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനുള്ള എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം ഡല്‍ഹിയില്‍നിന്നു വുഹാനിലേക്കു പുറപ്പെട്ടു. നാനൂറ് പേരടങ്ങുന്ന ആദ്യ സംഘത്തെ പുലര്‍ച്ചെ രണ്ടു മണിയോടെ ഡല്‍ഹിയിലെത്തിക്കും. 16 വിമാന ജീവനക്കാരും ഡോക്ടര്‍മാരുടെ വിദഗ്ധ സംഘവും വിമാനത്തിലുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് ഇന്നലെയാണ് ചൈന പ്രത്യേക വിമാനത്തിന് അനുമതി നല്‍കിയത്. വൈകിട്ട് വിമാനം വുഹാനില്‍ എത്തും.

യാത്രക്കാര്‍ക്കുള്ള നിര്‍ദേശങ്ങള്‍ ഇന്നലെത്തന്നെ ചൈനയിലെ ഇന്ത്യന്‍ എംബസി നല്‍കിയിട്ടുണ്ട്. യാത്രയ്ക്കു മുന്‍പ് എല്ലാവര്‍ക്കും വൈദ്യ പരിശോധന നടത്തും. വൈറസ് ബാധിച്ചില്ലെന്ന് ഉറപ്പായവരെ മാത്രമേ വിമാനത്തില്‍ കയറ്റൂ. വൈറസ് ബാധയുണ്ടെന്നു സംശയം തോന്നിയാല്‍ ചൈനയില്‍ തന്നെ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കും. . ഡല്‍ഹിയില്‍ എത്തിച്ചയുടനെ ഇവരെ ഐസൊലേഷന്‍ വാര്‍ഡുകളിലേക്കു മാറ്റി പതിനാലു ദിവസം നിരീക്ഷണത്തില്‍ വെക്കും

Latest