Connect with us

National

പൗരത്വ നിയമത്തിലൂടെ ഗാന്ധിജിയുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കി: രാഷ്ട്രപതി

Published

|

Last Updated

ന്യൂഡല്‍ഹി |പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിലൂടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെവ സ്വപ്‌നമാണ് പൂര്‍ത്തീകരിക്കപ്പെടുന്നതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാജ്യത്തെ നയിക്കേണ്ടത് ഭരണഘടനയാണെന്നും രാഷ്ട്രപതി പറഞ്ഞു. ബജറ്റ് സമ്മേളനത്തിനായി ചേര്‍ന്ന പാര്‍ലമെന്റിന്റെ ഇരു സഭകളെയും അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമത്തിലൂടെ ഗാന്ധിജിയുടെ സ്വപ്നം യാഥാര്‍ഥ്യമാക്കി.പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഗാന്ധിജിയുടെ ആഗ്രഹമായിരുന്നു. കശ്മീരിന്റെ പ്രത്യേകം അവകാശം റദ്ദാക്കിയത് ചരിത്രപരമായ തീരുമാനമാണ്. ജമ്മു കശ്മീരിന്റേയും ലഡാക്കിന്റേയും തുല്യവികസനത്തിന് അത് വഴിയൊരുക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.
അതേസമയം, രാഷ്ട്രപതിയുടെ പരാമര്‍ശത്തിനെതിരെ സഭയില്‍ പ്രതിപക്ഷ ബഹളം വെച്ചു.

ബാബരി ഭൂമി കേസിലെ സുപ്രീംകോടതി വിധിക്ക് ശേഷം രാജ്യത്തെ പൗരന്‍മാരുടെ ഭാഗത്തു നിന്നുണ്ടായ പക്വമായ പെരുമാറ്റം പ്രശംസനീയമാണെന്ന് രാഷ്ട്രപതി പറഞ്ഞു. അതേസമയം, പ്രതിഷേധത്തിന്റെ പേരില്‍ നടക്കുന്ന ഏത് തരത്തിലുള്ള അക്രമവും സമൂഹത്തെയും രാജ്യത്തെയും ദുര്‍ബലമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്റെ സര്‍ക്കാര്‍ റെക്കോര്‍ഡ് സമയത്തില്‍ കര്‍താര്‍പൂര്‍ സാഹിബ് ഇടനാഴി നിര്‍മ്മിച്ചു. ഗുരു നാനാക് ദേവ് ജിയുടെ 550-ാമത്തെ പ്രകാശ് പര്‍വ് ദിനത്തില്‍ ഇത് രാജ്യത്തിനായി സമര്‍പ്പിച്ച എന്റെ സര്‍ക്കാരിന്റെ പ്രത്യേക അഭ്യര്‍ത്ഥനപ്രകാരം സൗദി അറേബ്യ അഭൂതപൂര്‍വമായ രീതിയില്‍ ഹജ്ജ് ക്വാട്ട വര്‍ദ്ധിപ്പിച്ചു, ഇതുമൂലം രണ്ട് ലക്ഷം ഇന്ത്യന്‍ മുസ്ലീംകള്‍ ഇത്തവണ ഹജ്ജ് നിര്‍വഹിച്ചു. ഹജ്ജിന്റെ മുഴുവന്‍ പ്രക്രിയയും ഡിജിറ്റലായും ഓണ്‍ലൈനായും നടത്തിയ ആദ്യത്തെ രാജ്യമാണ് ഇന്ത്യ.ബോഡോ കരാര്‍ യാഥാര്‍ഥ്യമാക്കിയത് കേന്ദ്ര സര്‍ക്കാറിന്റെ നേട്ടമാണെന്നും രാഷ്ട്രപതി പറഞ്ഞു.

---- facebook comment plugin here -----

Latest