Connect with us

Kerala

ഗവര്‍ണറുടെ വിയോജിപ്പ് രേഖകളില്‍ ചേര്‍ക്കില്ല; എം എല്‍ എമാര്‍ക്കെതിരെ നടപടിയുണ്ടാകില്ല: സ്പീക്കര്‍

Published

|

Last Updated

തിരുവനന്തപുരം | നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രേഖപ്പെടുത്തിയ വിയോജിപ്പ് നിയമസഭാ രേഖകളില്‍ ഉണ്ടാകില്ലെന്നും ഗവര്‍ണറെ തടഞ്ഞ പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ നടപടി ഉണ്ടാകില്ലെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.
തന്റെ വിയോജിപ്പ് പ്രകടിപ്പിച്ച ശേഷമാണ് പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച നയപ്രഖ്യാപനത്തിലെ വിമര്‍ശനങ്ങള്‍ ഗവര്‍ണര്‍ നിയമസഭയില്‍ വായിച്ചത്. പ്രസംഗത്തിലെ നിലപാടുകളോടു എതിര്‍പ്പുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന പ്രകാരം വായിക്കുന്നു എന്നു പറഞ്ഞതിനു ശേഷമായിരുന്നു വായന. എന്നാല്‍, ഗവര്‍ണര്‍ വിയോജിപ്പ് പ്രകടിപ്പിച്ചത് രേഖയില്‍ ഉള്‍പ്പെടുത്തില്ലെന്നും നയപ്രഖ്യാപന പ്രസംഗത്തിലുള്ളത് മാത്രമേ ഉണ്ടാവുകയുള്ളുവെന്നും സ്പീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

നിയമസഭക്കുള്ളില്‍ ഗവര്‍ണറെ തടഞ്ഞ പ്രതിപക്ഷ എം എല്‍ എമാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കില്ലെന്നും സ്പീക്കര്‍ പറഞ്ഞു. വാച്ച് ആന്‍ഡ് വാര്‍ഡ് തങ്ങളെ ബലംപ്രയോഗിച്ച് നീക്കിയെന്ന എം എല്‍ എമാരുടെ പരാതി പരിശോധിക്കും. ബലപ്രയോഗം നടത്താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും സ്പീക്കര്‍ക്ക് വഴിയൊരുക്കാനാണ് നിര്‍ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.