Connect with us

National

കൊറോണ മേഖലയില്‍ നിന്ന് ഇന്ത്യക്കാരെ ഒഴുപ്പിക്കുന്നത് തടഞ്ഞ് ചൈന

Published

|

Last Updated

ന്യൂഡല്‍ഹി |  ചൈനലയിലെങ്ങും കൊറോണ വൈറസ് പടര്‍ന്ന് പിടിക്കെ ഇവിടെ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. കൊറോണ വൈറസ് ബാധിത മേഖലയായ വുഹാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് ചൈന തടഞ്ഞു. പകര്‍ച്ചവ്യാധി മേഖലകളില്‍ നിന്ന് കൂട്ടത്തോടെ ആളുകളെ കൊണ്ടുപോകുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പറഞ്ഞാണ് തടഞ്ഞത്. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം ഇക്കാര്യത്തിലുണ്ടെന്നും ചൈന പറയുന്നു. എന്നാല്‍ എന്തുവില കൊടുത്തും ഇവരെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും ചൈനീസ് നിലപാടില്‍ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൈനീസ് എംബസിയുമായി ചര്‍ച്ച നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ ചൈനക്ക് പുറമെ പല ലോക രാജ്യങ്ങളിലും കൊറോണ സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെങ്ങും കനത്ത ജാഗ്രത ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും വിമാനത്താവളങ്ങളില്‍ പരിശോധനക്ക് സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കൊച്ചി, തിരുവനന്തപുരമടക്കം രാജ്യത്തെ 21 വിമാനത്താവളങ്ങളില്‍ തെര്‍മല്‍ സ്‌ക്രീനിംഗ് സജ്ജമാകും.

സാമ്പിള്‍ പരിശോധനക്ക് പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് കൂടാതെ നാല് ലാബുകള്‍ കൂടി തയ്യാറാക്കും. തുറുമുഖങ്ങളിലും പരിശോധന നടക്കും. ഇതിനിടെ മധ്യപ്രദേശില്‍ കൊറേണ ബാധയെന്ന സംശയത്തെ തുടര്‍ന്ന് ഒരാളെ ആശുപത്രിയിലാക്കി.

അതിനിടെ വൈറസ് ബാധിച്ച് ചൈനയില്‍ മരണം 132 ആയി. 6000 പേര്‍ക്ക് ചൈനയില്‍ മാത്രം രോഗം സ്ഥിരീകരിച്ചു.