Connect with us

International

സി എ എക്ക് എതിരായ പ്രമേയം ഇന്ന് യൂറോപ്യന്‍ പാര്‍ലമെന്റില്‍; വോട്ടെടുപ്പ് നാളെ

Published

|

Last Updated

ന്യൂഡല്‍ഹി  |പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള യൂറോപ്യന്‍ പാര്‍ലമെന്റിന്റെ സംയുക്ത പ്രമേയം ഇന്ന് അവതരിപ്പിക്കും. പ്രമേയത്തില്‍ ഇന്ന് ചര്‍ച്ച നടത്തിയ ശേഷം നാളെ വോട്ടെടുപ്പ് നടക്കും. 751 എംപിമാരില്‍ 560എംപിമാരാണ് പ്രമേയവുമായി എത്തിയിരിക്കുന്നത്. വേര്‍തിരിക്കുന്നതും അപകടകരമായ രീതിയില്‍ വിള്ളലുകള്‍ തീര്‍ക്കുന്നതുമാണ് പൗരത്വ നിയമ ഭേദഗതിയെന്ന് പ്രമേയത്തില്‍ പറയുന്നുണ്ട്. .
സിഎഎക്കെതിരെ ആറ് പ്രമേയങ്ങളുടെ കരടാണ് വിവിധ ഗ്രൂപ്പുകള്‍ തയ്യാറാക്കിയിരിക്കുന്നത്. കരടുകള്‍ ഏകീകരിച്ച് ഒറ്റ പ്രമേയമായിട്ടായിരിക്കും അവതരിപ്പിക്കുന്നത്.

സിഎഎ സംബന്ധിച്ച് ഇന്ത്യന്‍ ഭാഗം വിശദീകരിക്കാന്‍ ഇന്ത്യന്‍ പ്രതിനിധി ഗായത്രി കുമാറിനെ ബ്രസ്സല്‍സിലേക്കയച്ചിട്ടുണ്ട്. യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പ്രമേയം പാസാക്കാനുള്ള തീരുമാനം അനാവശ്യമാണെന്ന് സ്പീക്കര്‍ ഓം ബിര്‍ല വ്യക്തമാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടില്ല. യൂറോപ്യന്‍ പാര്‍ലമെന്റ് പ്രമേയം യുറോപ്യന്‍ കൗണ്‍സിലിന്റെയോ യൂറോപ്യന്‍ കമ്മീഷന്റെയോ തീരുമാനങ്ങളെ ബാധിക്കില്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍