Kerala
ശൃംഖലയില്‍ പങ്കെടുക്കുക മാത്രമല്ല, വെല്ലുവിളിക്കുകയും ചെയ്തു; ബഷീറിനെതിരായ നടപടിയെ ന്യായീകരിച്ച് മുനീര്‍
തിരുവനന്തപുരം | മനുഷ്യ ശൃംഖലയില്‍ പങ്കെടുക്കുക മാത്രമല്ല, വെല്ലുവിളി നടത്തുകയും ചെയ്തതോടെയാണ് കെ എം ബഷീറിനെതിരെ പാര്‍ട്ടി അച്ചടക്ക നപടി സ്വീകരിച്ചതെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍. നടപടിയില്‍ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും മുനീര്‍ വ്യക്തമാക്കി. ഒന്നിച്ചുള്ള സമരം തീരുമാനിക്കേണ്ടത് പ്രാദേശിക തലത്തിലോ എ കെ ജി സെന്ററിലോ അല്ല. ഞങ്ങളെയും കൂട്ടി ഒന്നിച്ചിരുന്നാണ്. അങ്ങനെ ക്ഷണിച്ചിരുന്നെങ്കില്‍ ഞങ്ങളെല്ലാവരും വരുമായിരുന്നു. ഒറ്റക്കെട്ടായ സമരത്തിന്റെ കടയ്ക്കല്‍ കത്തിവച്ചത് പിണറായി വിജയനാണ്.
ഞങ്ങളിതാ മനുഷ്യ ചങ്ങലക്ക് പോവുന്നു, സൗകര്യമുണ്ടെങ്കില്‍ വന്നോളൂ, എന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ തിട്ടൂരത്തിനനുസരിച്ചുള്ള സമരങ്ങള്‍ നല്ല ഉദ്ദേശത്തോടെയാണെന്ന് കരുതാനാകില്ല.- മുനീര്‍ പറഞ്ഞു.






