Connect with us

National

ഗുജറാത്ത് വംശഹത്യ കേസിലെ 14 പ്രതികള്‍ക്ക് സുപ്രീം കോടതി ജാമ്യം

Published

|

Last Updated

ന്യൂഡല്‍ഹി | നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ 2002 ഗുജറാത്തില്‍ നടന്ന വംശഹത്യാ കേസിലെ 14 പ്രതികള്‍ക്ക് സുപ്രീം കോടതി ജാമ്യം. ഗുജറാത്തില്‍ പ്രവേശിക്കരുത്. സാമൂഹികവും ആത്മീയവുമായ സേവനങ്ങളില്‍ ഏര്‍പ്പെടണമെന്നുമുള്ള ഉപാധിയോടെയാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ജാമ്യം അനുവദിച്ചത്.

ഗുജറാത്തിലെ സര്‍ദാര്‍പുര ഗ്രാമത്തില്‍ 33 മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതികളെയാണ് കോടതി പുറത്തുവിട്ടത്. കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ ഇന്‍ഡോറിലെ ജയിലിലായിരുന്നു പാര്‍പ്പിച്ചിരുന്നത്.

ജാമ്യം അനുവദിച്ച കുറ്റവാളികള്‍ സാമൂഹികവും ആത്മീയപരവുമായ സേവനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മധ്യപ്രദേശിലെ ജബല്‍പുര്‍, ഇന്‍ഡോര്‍ ജില്ലാ നിയമ അധികൃതരോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് അവരുടെ പെരുമാറ്റത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു.