Connect with us

National

സിഎഎ പ്രതിഷേധം: യുപി പോലീസ് നടപടിയില്‍ റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

Published

|

Last Updated

ലക്‌നൗ | പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങള്‍ക്കിടെ ഉത്തര്‍പ്രദേശില്‍ നടന്ന അക്രമസംഭവങ്ങളില്‍ അലഹബാദ് ഹൈകോടതി ഉത്തര്‍പ്രദേശ് സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടിയത്.

സിഎഎ സമരങ്ങള്‍ക്കിടെയുണ്ടായ പോലീസ് നടപടിക്കും അക്രമങ്ങള്‍ക്കുമെതിരെ സമര്‍പ്പിക്കപ്പെട്ട ഏഴ് ഹരജികള്‍ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. പ്രതിഷേധങ്ങള്‍ക്കിടെ മരണപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ബന്ധുക്കള്‍ക്ക് കൈമാറണമെന്നും ഹൈകോടതി നിര്‍ദേശിച്ചു. ഫെബ്രുവരി 17നകം ഇത് നല്‍കണമെന്നാണ് ഉത്തരവ്.
യു പിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു.