Connect with us

Kerala

പ്രസ്‌ക്ലബ്ബില്‍ മാധ്യമ പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ സെന്‍കുമാറിനെതിരെ കേസ്

Published

|

Last Updated

തിരുവനന്തപുരം |  വാര്‍ത്താസമ്മേളനത്തിനിടെ തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്ത പരാതിയില്‍ മുന്‍ ഡി ജി പി. ടി പി സെന്‍കുമാറിനെതിരെ പോലീസ് കേസെടുത്തു. സെന്‍കുമാറിനൊപ്പം എത്തിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സുഭാഷ് വാസു അടക്കം എട്ട് പേര്‍ക്കെതിരായാണ് കേസ്. മാധ്യമ പ്രവര്‍ത്തകനായ കടവില്‍ റഷീദ് നല്‍കിയ പരാതിയില്‍ കണ്‍ഡോണ്‍മെന്റ് പോലീസാണ് കേസെടുത്തത്.

എസ് എന്‍ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശനെതിരെ സുഭാഷ് വാസുവിനൊപ്പം വാര്‍ത്താസമ്മേളനം നടത്താനെത്തിയപ്പോഴാണ് സെന്‍കുമാര്‍ മാധ്യമ പ്രവര്‍ത്തകന്‍ റഷീദിനെ അവഹേളിച്ചത്. ചോദ്യം ചോദിച്ച റഷീദിനോട് തട്ടിക്കയറിയ സെന്‍കുമാര്‍ തന്റെ അടുത്തേക്ക് വിളിച്ച് തട്ടിക്കയറുകയായിരുന്നു. മദ്യപിച്ചതായി ആരോപിച്ചായിരുന്നു സെന്‍കുമാറിന്റെ തട്ടികയറല്‍.
സെന്‍കുമാറിനെ ഡി ജി പിയാക്കിയത് തനിക്ക് പറ്റിയ ഒരു പാതകമാണെന്ന ചെന്നിത്തലയുടെ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യമാണ് സെന്‍കുമാറിനെ ചൊടിപ്പിച്ചത്. താങ്കള്‍ ഡി ജി പിയായിരുന്നപ്പോള്‍ ഈ വിഷയത്തില്‍ എന്ത് ചെയ്തുവെന്ന് കൂടി ചോദിച്ചപ്പോള്‍ സെന്‍കുമാര്‍ ക്ഷുഭിതനാകുകയായിരുന്നു.

സെന്‍കുമാറിനൊപ്പമുണ്ടായിരുന്ന ആളുകള്‍ കടവില്‍ റഷീദിനെ പിടിച്ച് തള്ളാന്‍ ശ്രമിക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകരുടെ സമയോചിതവും സംയമനത്തോടെയും ഉള്ള ഇടപെടല്‍ കൊണ്ടാണ് പ്രശ്‌നം വഷളാകാതിരുന്നത്.

 

Latest