Connect with us

Kerala

നേപ്പാളില്‍ മരിച്ച തിരുവനന്തപുരം സ്വദേശികളുടെ മൃതദേഹം വീട്ടിലെത്തിച്ചു; കണ്ണീര്‍ കടലായി രോഹിണി ഭവന്‍

Published

|

Last Updated

തിരുവനന്തപുരം | നേപ്പാളിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ച് മരിച്ച പ്രവീണ്‍ കെ നായരുടെയും ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരുടെമൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചു. രാവിലെ എട്ട് മണിയോടെയാണ് ചേങ്കോട്ടുകോണം അച്ചന്‍കോയിക്കല്‍ രോഹിണി ഭവനില്‍ മൃതദേഹങ്ങള്‍ എത്തിച്ചത്. രാവിലെ 10 മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

മരിച്ച മൂന്ന് കുട്ടികളുടെയും മൃതദേഹം മൂന്ന് പെട്ടികളിലാക്കി ഒരേ കുഴിമാടത്തില്‍ സംസ്‌കരിക്കും. അതിനടുത്തായി ഇടതുഭാഗത്ത് പ്രവീണിന്റെയും വലതുവശത്ത് ശരണ്യയുടെയും മൃതദേഹം ദഹിപ്പിക്കും. ശരണ്യയുടെ സഹോദരി ഐശ്വര്യയുടെ രണ്ട് വയസ്സുള്ള മകന്‍ ആരവാണ് മരണാന്തര കര്‍മങ്ങള്‍ ചെയ്യുക.
വെള്ളിയാഴ്ച പുലര്‍ച്ചെ 12.07 ഓടെയാണ് ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്കും കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്കും വിമാനമാര്‍ഗം മൃതദേഹങ്ങള്‍ എത്തിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കലക്ടര്‍ കെ. ഗോപാലകൃഷ്?ണന്റെ നേതൃത്വത്തില്‍ മേയര്‍ കെ ശ്രീകുമാര്‍ മൃതദേഹം ഏറ്റുവാങ്ങി. മന്ത്രി കെ രാജു വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. നിരവധി പേരാണ് അന്ത്യോപചാരമര്‍പ്പിക്കാന്‍ ഇവിടെ എത്തിയിരിക്കുന്നത്. പ്രവീണിന്റെ സുഹൃത്ത് കോഴിക്കോട് കുന്ദമംഗലം സ്വദേശി രജ്ഞിത് കുമാര്‍, ഭാര്യ ഇന്ദുലക്ഷ്മി, മകന്‍ വൈഷ്ണവ് എന്നിവരും ദുരന്തത്തില്‍ മരിച്ചിരുന്നു