ചൈനയിലെ അജ്ഞാത വൈറസ്; കൊച്ചിയടക്കമുള്ള വിമാനത്താവളങ്ങളില്‍ യാത്രക്കാരെ പരിശോധിക്കുന്നു

Posted on: January 21, 2020 8:53 pm | Last updated: January 22, 2020 at 9:20 am

ന്യൂഡല്‍ഹി | ചൈനയില്‍ അജ്ഞാത വൈറസിനെ തുടര്‍ന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയില്‍ കൊച്ചി വിമാനത്താവളമടക്കമുള്ള വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കി. കൊച്ചിക്ക് പുറമെ ഡല്‍ഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, കൊല്‍ക്കത്ത വിമാനത്താവളങ്ങളിലാണ് ചൈനയില്‍നിന്നുമെത്തുന്ന യാത്രക്കാരെ പരിശോധനക്ക് വിധേയമാക്കുന്നത്.
ചൈന, ഹോങ്കോങ് എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണിത്. കഴിഞ്ഞ 14 ദിവസത്തിനിടെ ചൈന സന്ദര്‍ശിച്ചവര്‍ അതാത് വിമാനത്താവളങ്ങളില്‍ പരിശോധനക്ക് ഹാജരാകണണമെന്നും അറിയിപ്പ് നല്‍കി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉപദേശമനുസരിച്ചാണ് നടപടി.

ഡിസംബര്‍ അവസാനത്തോടെയാണ് ചൈനയില്‍ വൂഹാന്‍ നഗരത്തില്‍ അജ്ഞാത വൈറസ് ബാധ സ്ഥിരീകരിച്ചത്. ആയിരക്കണക്കിന് പേരില്‍ വൈറസ് ബാധ കണ്ടെത്തിയതായി ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു