മണി ഗ്രാമുമായി ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് ഉടമ്പടി ഒപ്പ്‌വച്ചു

Posted on: January 21, 2020 6:55 pm | Last updated: January 21, 2020 at 7:00 pm

അബുദാബി | മണി ഗ്രാം ഇന്റര്‍നാഷണല്‍ ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് ഉടമ്പടി ഒപ്പ് വച്ചു. ഇതിന്‍പ്രകാരം ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സില്‍ മണി ഗ്രാം സേവനങ്ങള്‍ ലഭ്യമാകും. ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള ലുലു ഉപഭോക്താക്കള്‍ക്ക് മണി ഗ്രാമിലൂടെ സാമ്പത്തിക സേവനങ്ങള്‍ എളുപ്പത്തിലും കൃത്യതയോടെയും ലഭിക്കും. ഏഷ്യ, പസഫിക് റീജിയനുകളിലും ഒമാനിലുമുള്ള ലുലു മണി നെറ്റ്‌വര്‍ക്കുകളിലും അന്‍പതിനായിരത്തിലധികം വരുന്ന വിശ്വസ്ത ഏജന്റുമുഖേനെയും ഇത് ലഭ്യമാണ്.

കിഴക്കന്‍ ഏഷ്യയും പസഫിക്കുമടങ്ങുന്ന മേഖലയിലേക്ക് 149 ബില്യണ്‍ യു.എസ് ഡോളറിന്റെ ധനവിനിമയമാണ് ഇപ്പോള്‍ നടന്നുവരുന്നത്. വരും വര്‍ഷങ്ങളില്‍ ഇത് കൂടുകയും ചെയ്യും. സാങ്കേതിക രംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന നൂതന മാറ്റങ്ങള്‍ മേഖലയിലെ ദശലക്ഷക്കണക്കിന് വരുന്ന ജനങ്ങളുടെ ധനവിനിമയത്തില്‍ പ്രകടമായ മാറ്റമുണ്ടാക്കുമെന്ന യു.എന്‍ റിപ്പോര്‍ട്ടും ശ്രദ്ധേയമാണ്. ഈ പങ്കാളിത്തം ധനവിനിമയ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് കാരണമാവുകയെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എം.ഡി അദീബ് അഹമ്മദ് പറഞ്ഞു. ധനവിനിമയ രംഗത്തെ ഡിജിറ്റല്‍ ഇടപാടുകളുടെ പുതിയ കാലഘട്ടത്തിന് കൂടിയാണ് ഇത് തുടക്കമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ പങ്കാളിത്തത്തിലൂടെ ധനവിനിയമത്തിലെ ഡിജിറ്റല്‍ വത്കരണത്തിന് ആക്കം കൂട്ടാന്‍ കഴിയുമെന്ന് മണി ഗ്രാം ചെയര്‍മാനും സി.ഇ.ഒയുമായ അലക്‌സ് ഹോംസ് പറഞ്ഞു.