Connect with us

Kerala

ടി പി പീതാംബരന്‍ മാസ്റ്റര്‍ എന്‍ സി പി അധ്യക്ഷന്‍: ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്ത് തുടരും

Published

|

Last Updated

മുംബൈ |  തോമസ് ചാണ്ടി അന്തരിച്ചതിനെ തുടര്‍ന്ന് ഒഴുവുന്ന എന്‍ സി പി അധ്യക്ഷ സ്ഥാനം ടി പി പീതാംബരന്‍ മാസ്റ്റര്‍ക്ക്. മുംബൈയില്‍ ചേര്‍ന്ന എന്‍ സി പി നേതൃയോഗത്തിലാണ് നിലവിലെ താത്കാലിക അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്ററെ അടുത്ത ഒരു വര്‍ഷത്തേക്ക് പ്രസിഡന്റാക്കാന്‍ തീരുമാനിച്ചത്. എ കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നെങ്കിലും ഇത് അംഗീകരിക്കപ്പെട്ടില്ല.

രണ്ട് ഫോര്‍മുലകളാണ് യോഗത്തിലുണ്ടായത്. എ കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റി സംസ്ഥാന അധ്യക്ഷ പദം നല്‍കുകയും മാണി സി കാപ്പനെ മന്ത്രിയാക്കുകയും ചെയ്യുക. നിലവിലെ താല്‍കാലിക പ്രസിഡന്റായ ടി പി പീതാംബരന്‍ മാസ്റ്ററെ അടുത്ത ഒരു വര്‍ഷത്തേക്ക് അധ്യക്ഷ പദവിയില്‍ നിലനിര്‍ത്തുക. ഇതില്‍ രണ്ടാമത്തെ ഫോര്‍മുലയായ പീതാംബരന്‍ മാസ്റ്ററെ നിലനിര്‍ത്തുക എന്നത്
അംഗീകരിക്കപ്പെടുകയായിരുന്നു.

നിലവിലെ സാഹചര്യത്തില്‍ മന്ത്രിയെ മാറ്റുന്നത് പാര്‍ട്ടിക്ക് ഗുണകരമാകില്ല എന്ന വിലയിരുത്തലിലാണ് എ കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റേണ്ടതില്ല എന്ന തീരുമാനത്തിലെത്തിയത്. എം എല്‍ എ ആയി തുടരുന്നതില്‍ തൃപ്തനാണെന്ന് മാണി സി കാപ്പന്‍ യോഗത്തില്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

Latest