Kerala
'തങ്ങള്‍ മാവോയിസ്റ്റുകളാണെന്നതിന് തെളിവ് കൊണ്ടുവരൂ'; മുഖ്യമന്ത്രിയോട് അലനും താഹയും

തൃശൂര്‍ | തങ്ങള്‍ മാവോയിസ്റ്റുകളാണെന്ന് ആരോപിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ അതിനുള്ള തെളിവ് കൊണ്ടുവരണമെന്ന് ജയിലിലടക്കപ്പെട്ട അലന്‍ ഷുഹൈബും താഹ ഫസലും. സി പി എമ്മിന് വേണ്ടി പോസ്റ്ററൊട്ടിക്കാനും വോട്ട് പിടിക്കാനും ഒരുപാട് തെണ്ടിനടന്നിട്ടുണ്ട്. തങ്ങള്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടോ എന്നും ബോംബ് വെച്ചിട്ടുണ്ടോ എന്നും മുഖ്യമന്ത്രി തെളിയിക്കണം.
എന്‍ ഐ എ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും. മാവോയിസ്റ്റുകള്‍ വിതരണം ചെയ്ത ലഘുലേഖകള്‍ വീട്ടില്‍ നിന്നും കണ്ടെടുത്തതിനെ തുടര്‍ന്നാണ് യു എ പി എ ചുമത്തി പോലീസ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. എന്‍ ഐ എ കോടതി റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് തൃശൂരിലെ അതീവ സുരക്ഷാ ജയിലില്‍ കഴിയുകയാണ് അലനും താഹയും.
---- facebook comment plugin here -----