Connect with us

Kerala

തദ്ദേശ വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ ഗവര്‍ണര്‍

Published

|

Last Updated

കൊല്ലം | തദ്ദേശ വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിസമ്മതിച്ചു. മന്ത്രി എ സി മൊയ്തീനെയാണ് ഗവര്‍ണര്‍ വിസമ്മതം അറിയിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം പോലെ ഇതും നിയമസഭ കൂടി പാസാക്കിയാല്‍ പോരേയെന്ന് ഗവര്‍ണര്‍ ചോദിച്ചു.

തദ്ദേശ വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍, ഇതിനു പിന്നാലെ ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.

Latest