തളിപ്പറമ്പില്‍ ഭാര്യയും ഭര്‍ത്താവും വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചു

Posted on: January 12, 2020 5:56 pm | Last updated: January 12, 2020 at 10:35 pm

കണ്ണൂര്‍ |  തളിപ്പറമ്പ് കൂവോട് ഭാര്യയേയും ഭര്‍ത്താവിനേയും വീട്ടില്‍നുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുവോട് സ്വദേശി സുധീഷും ഭാര്യ തമിഴ്‌നാട് സ്വദേശി രേഷ്മയുമാണ് മരിച്ചത്. എട്ട് മാസങ്ങള്‍ക്ക് മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത് . ഇരുവരും തമ്മില്‍ നിരന്തരം വഴക്ക് ഉണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. കഴുത്തില്‍ കയറുമായി നിലത്ത് കിടക്കുന്ന രീതിയിലാണ് രേഷ്മയുടെ മൃതദേഹം. വീടിന്റെ കുളിമുറിയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.