Connect with us

National

ഗുജറാത്തില്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി: എട്ട് മരണം- 20 പേര്‍ക്ക് പരുക്ക്

Published

|

Last Updated

അഹമ്മദാബാദ് |  ഗുജറാത്ത് വഡോദരയില്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ട് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. 20ലതികം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ പലരുടേയും പരുക്ക് ഗുരുതരമാണ്.
വഡോദരയിലെ പദ്ര-ജംബുസാര്‍ ഹൈവേയില്‍ സ്ഥിതി ചെയ്യുന്ന പ്ലാന്റില്‍ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. മെഡിക്കല്‍ ആവശ്യത്തിനായി വാതകങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഫാക്ടറിയിലാണ് പൊട്ടിത്തെറിയുണ്ടായത്.

പരുക്കേറ്റവരില്‍ ഏറെയും തൊഴിലാളികളാണെന്നു പോലീസ് പറഞ്ഞു. വാതകപൈപ്പ് ലൈനിലുണ്ടായ ചോര്‍ച്ചയാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തീയണയ്ക്കാനുള്ള സംവിധാനങ്ങള്‍ ഫാക്ടറിയില്‍ പ്രവര്‍ത്തനക്ഷമമല്ലായിരുന്നെന്ന് രക്ഷപ്പെട്ട തൊഴിലാളികള്‍ മൊഴി നല്‍കി. ഫോറന്‍സിക് വിദഗ്ധര്‍ ഫാക്ടറി സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തി.