Connect with us

Gulf

യു എസ് സേനയെ രാജ്യത്തു നിന്ന് പിന്‍വലിച്ചെന്ന വാര്‍ത്ത നിഷേധിച്ച് കുവൈത്ത്

Published

|

Last Updated

കുവൈത്ത് | കുവൈത്തിലെ അമേരിക്കന്‍ സേനയെ അരിഫ്ജാനില്‍ ക്യാമ്പ് നിന്ന് പിന്‍വലിച്ചെന്ന വാര്‍ത്ത കുവൈത്ത് സര്‍ക്കാര്‍ നിഷേധിച്ചു. തങ്ങളുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് കുവൈത്ത് ന്യൂസ് ഏജന്‍സി ട്വിറ്ററില്‍ അറിയിച്ചു. ഇറാഖിലെ സൈനിക ക്യാമ്പിന് നേരെ ഇറാന്‍ അക്രമണം നടന്നതിന് ശേഷമാണ് ട്വിറ്ററില്‍ അമേരിക്കന്‍ സേന പിന്‍വലിയുന്നതായുള്ള വാര്‍ത്ത വന്നത്. വ്യാജ വാര്‍ത്ത ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ അതിനെതിരെ കുവൈത്ത് അധികൃതര്‍ രംഗത്ത് വരികയായിരുന്നു.

കുവൈത്തില്‍ നിന്ന് യു എസ് സേനയെ പിന്‍വലിക്കുന്നത് സംബന്ധിച്ച് ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും നടത്തിയ പ്രസ്താവനകള്‍ പ്രസിദ്ധീകരിച്ചതിനെ കുറിച്ചുള്ള പ്രചാരണത്തിന്റെ സാധുതയും അവര്‍ നിഷേധിച്ചു. അമേരിക്കന്‍ സേനയെ രാജ്യത്ത് നിന്നും പിന്‍വലിക്കുന്നതിനെക്കുറിച്ച് ഒരു തീരുമാനവുമുണ്ടായിട്ടില്ല. വാര്‍ത്തകള്‍ കൃത്യമാണെന്നും ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിക്കുന്നതെന്നും ഉറപ്പുവരുത്തണമെന്ന്് കുവൈത്ത് വാര്‍ത്താ ഏജന്‍സി പറഞ്ഞു.