Connect with us

Gulf

വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിത അകലം പാലിക്കാത്തവരെ കണ്ടെത്താന്‍ അബുദാബി പോലീസിന്റെ പുതിയ പദ്ധതി

Published

|

Last Updated

അബുദാബി |  വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിതമായ അകലം പാലിക്കാത്തവരെ കണ്ടെത്താന്‍ അബുദാബി പോലീസ് ഓട്ടോമാറ്റിക് സ്മാര്‍ട്ട് സിസ്റ്റങ്ങളും, റഡാറുകളും സജീവമാക്കും. 2020 ജനുവരി 15 മുതല്‍ ഈ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാകും. ടെയില്‍ഗേറ്റിംഗ് പോലെയുള്ള തെറ്റായ ഡ്രൈവിംഗ് രീതികള്‍ തടയുന്നതിന് അബുദാബി പോലീസ് ട്രാഫിക് ബോധവത്ക്കരണ കാമ്പയിന്‍ നടപ്പാക്കും. ടെയില്‍ഗേറ്റിംഗില്‍ പിടിക്കപ്പെട്ട ഡ്രൈവര്‍മാര്‍ക്ക് 400 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും പിഴയായി ചുമത്തും. കുറ്റം ആവര്‍ത്തിച്ചാല്‍ ഡ്രൈവര്‍മാര്‍ക്ക് ലഭിച്ചേക്കാവുന്ന പിഴകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിന് അബുദാബി പോലീസ് മൊബൈല്‍ സന്ദേശ സംവിധാനവും ഏര്‍പ്പെടുത്തും.