Connect with us

National

ജെ എന്‍ യു: പോലീസ് ആസ്ഥാനം ഉപരോധിക്കാന്‍ ജാമിഅ വിദ്യാര്‍ഥികളുടെ ആഹ്വാനം

Published

|

Last Updated

ന്യൂഡല്‍ഹി |  ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ യൂണിയന്‍ ഭാരവാഹികളേയും വിദ്യാര്‍ഥികളേയും അധ്യാപകരേയും എ ബി വി പി ക്രിമിനലുകള്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. വിദ്യാര്‍ഥികളെ മര്‍ദിച്ചവരെ ക്യാമ്പസില്‍ നിന്ന് പുറത്താക്കാത്ത പോലീസ് നടപടിക്കെതിരെ പ്രതിഷേധത്തിന് അഹ്വാനം ചെയ്ത് ജാമിഅ സര്‍വ്വകലാശാല വിദ്യാര്‍ഥികള്‍ രംഗത്തെത്തി. ഡല്‍ഹി പോലീസ് ആസ്ഥാനം ഉപരോധിക്കാനാണ് ജാമിഅ വിദ്യാര്‍ഥികളുടെ അഹ്വാനം.

വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ ആക്രമണം അഴിച്ചുവിട്ടത് ഭരണകൂടവും എ ബി വി പിയും ചേര്‍ന്ന സഖ്യമാണെന്ന് സി പി എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി അറിയിച്ചു. അധികാരത്തിലുള്ളവര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ അക്രമമാണിത്. ജെ എന്‍ യു ഹിന്ദുത്വ രാഷ്ട്രീയത്തിന് നേരെ തീര്‍ക്കുന്ന പ്രതിരോധമാണ് അതിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു.

മോദി സര്‍ക്കാറിന് ജെ എന്‍ യുവിനോടുള്ള ശത്രുത പ്രശസ്തമാണെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. എ ബി വി പി ഗുണ്ടാസംഘം ക്യാമ്പസിനകത്ത് അക്രമം അഴിച്ചുവിട്ടപ്പോള്‍ ഗേറ്റിന് പുറത്ത് കാവല്‍ നില്‍ക്കുകയായിരുന്നു ഡല്‍ഹി പോലീസ്. ഇതൊരു സര്‍ക്കാര്‍ പിന്തുണയോടെയുള്ള സംഘര്‍ഷമാണോയെന്നും അദ്ദേഹം ചോദിച്ചു.

 

Latest