Connect with us

International

ഇറാഖിലെ അമേരിക്കന്‍ എംബസിക്ക് സമീപം റോക്കറ്റ് ആക്രമണം; ഇറാന്‍ തിരിച്ചടി തുടങ്ങിയതായി സംശയം

Published

|

Last Updated

പ്രതീകാത്മക ചിത്രം

ബാഗ്ദാദ് | അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെ ഖബറടക്കം കഴിയും മുമ്പ് ഇറാഖിലെ അമേരിക്കന്‍ കേന്ദ്രങ്ങളിലേക്ക് ആക്രമണം. ബാഗ്ദാദിലെ യു എസ് എംബസിക്ക് സമീപമാണ് ശനിയാഴ്ച റോക്കറ്റ് ആക്രമണമുണ്ടായത്.അതീവ സുരക്ഷ മേഖലയായ സെലിബ്രേഷന്‍ സ്‌ക്വയര്‍, ജാഡ്രിയ എന്നിവിടങ്ങളിലാണ് ആക്രമണം. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ഇന്ന് വൈകുന്നേരം മുതല്‍ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലം പാലിക്കണമെന്ന് ഇറാഖി സൈനികര്‍ക്ക് ഇറാന്റെ പിന്തുണയുള്ള ഹിസബുള്ള മുന്നറിയിപ്പ് നല്‍കി. ബാഗ്ദാദില്‍ വ്യോമ നിരീക്ഷണം അമേരിക്ക ശക്തമാക്കി.

ഖാസിം സുലൈമാനിയുടെ മൃതദേഹവുമായുള്ള വിലാപയാത്ര ഇറാനിലേക്ക് പുറപ്പെട്ടതിന് തൊട്ട് പിന്നാലെയാണ് ഇറാനിലെ അമേരിക്കന്‍ കേന്ദങ്ങള്‍ ലക്ഷ്യം വച്ച് റോക്കറ്റ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും, സംശയമുനകള്‍ ഇറാന് നേരെയാണ്. അമേരിക്കക്ക് അതിന്റെ ക്രിമിനല്‍ നടപടിയുടെ പ്രത്യാഘാതം അനുഭവിച്ചുകൊണ്ടിരിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനിയും പ്രതികാരം ചെയ്യുമന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള ഖമനേയിയും പ്രഖ്യാപിച്ചിരുന്നു.

ഇന്ന് മുതല്‍ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലം പാലിക്കണമെന്ന് ഇറാഖി സൈനികര്‍ക്ക് ഇറാന്റെ പിന്തുണയുള്ള ഹിസബുള്ളയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ ആക്രമണത്തെ ഐക്യരാഷ്ട്രസഭ അപലപിക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു. പ്രത്യാക്രമണ സാധ്യത കണക്കിലെടുത്ത് മേഖലയിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ജാഗ്രതയിലാണ്. ബാഗ്ദാദിലടക്കം ശക്തമായ വ്യോമ നിരീക്ഷണമാണ് നടത്തുന്നത്. പശ്ചിമേഷ്യയില്‍ നിലവിലുള്ള 15,000 സൈനികര്‍ക്ക് പുറമെ 3000 പേരെക്കൂടി അധികമായി അമേരിക്കയില്‍ നിന്ന് അയച്ചിട്ടുണ്ട്.
അതേസമയം വികാര നിര്‍ഭരമായ യാത്ര അയപ്പാണ് ഖാസിം സുലൈമാനിക്ക് ഇറാഖ് ജനത നല്‍കിയത്.

---- facebook comment plugin here -----

Latest