Connect with us

National

വകുപ്പ് വിഭജനത്തിലെ അതൃപ്തി; മഹാരാഷ്ട്രയില്‍ ശിവസേന മന്ത്രി രാജിവെച്ചു

Published

|

Last Updated

മുംബൈ | വകുപ്പ് വിഭജനതതിലെ അതൃപ്തിയെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ മഹാസഖ്യസര്‍ക്കാറില്‍ പൊട്ടിത്തെറി. ശിവസേന മന്ത്രി അബ്ദുല്‍ സത്താര്‍ രാജിവച്ചു. സത്യപ്രതിജ്ഞ ചെയ്ത് അഞ്ച് ദിവസത്തിന് ശേഷമാണ് രാജി. ഉദ്ദവ് താക്കറെ മന്ത്രിസഭയില്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത നാല് മുസ്‌ലിം നേതാക്കളില്‍ ഒരാളായിരുന്നു സത്താര്‍. അതേ സമയം സത്താറിന്റെ രാജി സ്വീകരിച്ചിട്ടില്ലെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും ശിവസേന രാജി വാര്‍ത്തയോട് പ്രതികരിച്ചു.

സിലോഡ് നിയോജകമണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ എംഎല്‍എയും 2014ല്‍ കോണ്‍ഗ്രസ്എന്‍സിപി സര്‍ക്കാരില്‍ കുറച്ച് കാലം മന്ത്രിയായിരുന്ന സത്താര്‍ 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോണ്‍ഗ്രസ് വിട്ട് ശിവസേനയില്‍ ചേര്‍ന്നത്.
വകുപ്പുവിഭജനത്തിലെ അതൃപ്തി കോണ്‍ഗ്രസിലും എന്‍സിപിയിലും നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ 30ന് സത്യപ്രതിജ്ഞ ചെയ്തിട്ടും മന്ത്രിമാരുടെ വകുപ്പുകള്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല.

Latest