Connect with us

National

ബാബ്‌രി മസ്ജിദിനു പകരം പള്ളി നിര്‍മിക്കാന്‍ അഞ്ചു സ്ഥലങ്ങള്‍ നിര്‍ദേശിച്ച് യു പി സര്‍ക്കാര്‍ 

Published

|

Last Updated

ന്യൂഡല്‍ഹി | അയോധ്യയില്‍ ബാബ്‌രി മസ്ജിദിന് പകരം മുസ്‌ലിം പള്ളി നിര്‍മിക്കാന്‍ യു പി സര്‍ക്കാര്‍ അഞ്ച് സ്ഥലങ്ങള്‍ നിര്‍ദേശിച്ചു. കര്‍സേവകര്‍ പൊളിച്ചു നീക്കിയ മസ്ജിദിനു പകരം പള്ളി നിര്‍മിക്കാനായി അഞ്ച് ഏക്കര്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണിത്.

മിര്‍സാപുര്‍, ഷംസുദ്ദീന്‍പുര്‍, ചന്ദ്പുര്‍ എന്നിവിടങ്ങളിലാണ് സ്ഥലങ്ങള്‍ നിര്‍ദേശിച്ചിട്ടുള്ളത്. ശ്രീരാമന്റെ ജന്മസ്ഥലമെന്ന് സംഘ്പരിവാര്‍ അവകാശപ്പെടുന്ന പ്രദേശത്തിന്റെ 15 കിലോമീറ്റര്‍ പരിധിക്ക് പുറത്താണ് നിര്‍ദേശിച്ച അഞ്ച് സ്ഥലങ്ങളും. എന്നാല്‍, ഇതു സംബന്ധിച്ച് സുന്നി വഖ്ഫ് ബോര്‍ഡ് നിലപാട് വ്യക്തമാക്കിയിട്ടില്ല. അയോധ്യയില്‍ തന്നെ, അനുയോജ്യമായ സ്ഥലം അനുവദിക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശം.