Connect with us

National

ജമ്മു കശ്മീരില്‍ തടങ്കലില്‍വെച്ചിരുന്ന അഞ്ച് മുന്‍ എം എല്‍ എമാരെ വിട്ടയച്ചു

Published

|

Last Updated

ശ്രീനഗര്‍ | ജമ്മു കശ്്മീരില്‍ എംഎല്‍എ ഹോസ്റ്റലില്‍ തടങ്കലിലായിരുന്ന അഞ്ച് മുന്‍ എംഎല്‍എമാരെ മോചിപ്പിച്ചു. പാന്‍പോര്‍, ഗുലാം നബി, ഇഷ്ഫാഖ് ജബ്ബാര്‍, യാസിര്‍ റെഷി, ബഷിര്‍ മിര്‍ എന്നിവരെയാണ് മോചിപ്പിച്ചത്. കഴിഞ്ഞ അഞ്ച് മാസമായി ശ്രീനഗറിലെ എംഎ റോഡിലുള്ള എംഎല്‍എ ഹോസ്റ്റലില്‍ തടങ്കലിലായിരുന്നു ഇവര്‍.

ഓഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370ാം വകുപ്പ് റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളാക്കുകയും ചെയ്തതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇവരെ തടങ്കലിലാക്കിയത്. ഹോട്ടലില്‍ കഴിഞ്ഞിരുന്ന ഇവരെ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി എംഎല്‍എ ഹോസ്റ്റലിലേക്കു മാറ്റുകയായിരുന്നു. അതേസമയം, മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഒമര്‍ അബ്ദുല്ല, മെഹ്ബൂബ മുഫ്തി തുടങ്ങിയവര്‍ വീട്ടുതടങ്കലില്‍ തുടരുകയാണ്.

---- facebook comment plugin here -----

Latest