Connect with us

International

യമനില്‍ സൈനിക പരേഡിനിടെ സ്‌ഫോടനം; ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

സന്‍ആ | തെക്കന്‍ യമനിലെ അല്‍ദാലിയയില്‍ സൈനിക പരേഡിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ സൈനികരും കുട്ടികളും അടക്കം ഒന്‍പത് പേര്‍ മരിച്ചു. ആക്രമണത്തില്‍ എട്ട് പേര്‍ക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അതെസമയം ഹൂത്തികളാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി യെമന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സെക്യൂരിറ്റി ബെല്‍റ്റ് സേനക്ക് നേരെയാണ് ആക്രമണമുണ്ടായത്. തെക്കന്‍ യെമനിലെ വിഘടനവാദ മുന്നണിയുടെ ഭാഗമാണ് സെകൂരിറ്റി ബെല്‍റ്റ്. ഹൂത്തി ഗ്രൂപ്പിനെതിരായ പോരാട്ടത്തില്‍ ഇവരെ യുഎഇ പിന്തുണക്കുന്നുണ്ട്.

ഓഗസ്റ്റില്‍, ഏഡനില്‍ നടന്ന പരേഡിന് നേരെയുണ്ടായ മിസൈല്‍, ഡ്രോണ്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂത്തികള്‍ ഏറ്റെടുത്തിരുന്നു. ഒരു പ്രമുഖ കമാന്‍ഡര്‍ ഉള്‍പ്പെടെ 36 ഓളം പേരാണ് അന്ന് കൊല്ലപ്പെട്ടത്.

Latest