Connect with us

Kerala

എം ജി സര്‍വ്വകലാശാല മാര്‍ക്ക്ദാനം: ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ടനടപടി

Published

|

Last Updated

കോട്ടയം |  ഏറെ വിവാദമായ എം ജി സര്‍വ്വകലാശാലയിലെ ബിടെക് മാര്‍ക്ക് ദാന വിഷയത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ കൂട്ടനടപടി. രണ്ട് സെക്ഷന്‍ ഓഫീസര്‍മാരെ സസ്‌പെന്‍ഡ് ചെയ്ത സര്‍വ്വകലാശാല അധികൃതര്‍ ജോയിന്റ് രജിസ്ട്രാര്‍ അടക്കംമൂന്നുപേരെ സ്ഥലമാറ്റി. സര്‍വ്വകലാശാലയിലെ നടപടി സംബന്ധിച്ച് അധികൃതര്‍ ചാന്‍സിലറായ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ടും നല്‍കി.

സെക്ഷന്‍ ഓഫീസര്‍മാരായ അനന്തകൃഷ്ണന്‍, ബെന്നി കുര്യാക്കോസ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജോയിന്റ് രജിസ്ട്രാര്‍ ആഷിക്, എം കമാല്‍, നസീബാ ബീവി എന്നിവരെയാണ് സ്ഥലം മാറ്റിയത്. ഇതുകൂടാതെ,മാര്‍ക്ക് ദാനം റദ്ദാക്കാനുള്ള വിജ്ഞാപനവും ഗവര്‍ണര്‍ക്ക് നല്‍കിയ വിശദീകരണവും പിന്‍വലിക്കും. നേരത്തെ 188 വിദ്യാര്‍ഥികളുടെ എണ്ണം വെച്ചുകൊണ്ടണ് സര്‍വകലാശാല അധികൃതര്‍ ഗവര്‍ണര്‍ക്ക് വിശദീകരണം റിപ്പോര്‍ട്ട് നല്‍കിയത്. ഇത് പിന്‍വലിക്കുന്നതായി സര്‍വകലാശാല അറിയിച്ചു.

അതേസമയം, 116 പേര്‍ക്ക് പ്രത്യേക മോഡറേഷന്‍ലഭിച്ചിട്ടുള്ളൂവെന്നാണ് സര്‍വകലാശാലയുടെ പുതിയ വിശദീകരണം. മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ പിശക് പറ്റിയെന്ന് സര്‍വകലാശാല പരസ്യമായി രേഖാമൂലം സമ്മതിച്ചു. 118 വിദ്യാര്‍ഥികള്‍ക്ക് അനര്‍ഹമായി മാര്‍ക്ക് നല്‍കിയെന്നതായിരുന്നു ആക്ഷേപം. സംഭവം വിവാദമായതോടെ സര്‍വകലാശാല നടത്തിയ പരിശോധനയില്‍ 116 വിദ്യാര്‍ഥികള്‍ക്കാണ് മോഡറേഷന്‍ ലഭിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. മാര്‍ക്ക് ദാനത്തിന് പിന്നില്‍ ഉന്നതവിദ്യാഭ്യാസമന്ത്രി ജലീലിന്റെ ഓഫീസിന്റെ ഇടപെടലുണ്ടായതായി പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ഗവര്‍ണര്‍ തള്ളിയിരുന്നു.