Connect with us

National

ബേങ്കുകള്‍ സി ബി ഐ, വിജിലന്‍സ് അടക്കമുള്ള ഏജന്‍സികളെ ഭയക്കേണ്ട: നിര്‍മല സീതാരാമന്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഏതെങ്കിലും അന്വേഷണ ഏജന്‍സികളെ ഭയന്ന് വിവേക പൂര്‍ണമായ വാണിജ്യ തീരുമാനങ്ങളെടുക്കുന്നതില്‍ നിന്ന് ബേങ്കുകള്‍ പിന്നോക്കം പോകേണ്ടതില്ലെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ (സി വി സി) കംട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറല്‍ (സി എ ജി), സി ബി ഐ, വിജിലന്‍സ് തുടങ്ങിയ അന്വേഷണ ഏജന്‍സകള്‍ അനാവശ്യമായി ഉപദ്രവിക്കുമെന്ന ഭയത്തില്‍ വായ്പ നല്‍കുന്നതിന് തടസമാകരുത്. സ്വന്തം വിവേകമനുസരിച്ച് തീരുമാനങ്ങള്‍ എടുക്കാന്‍ ബേങ്കുകള്‍ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പൊതുമേഖലാ ബേങ്കുകളുടെ വായ്പാ വളര്‍ച്ചയില്‍ വന്‍ ഇടിവ് വന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
ബേങ്കുകള്‍ തീരുമാനിക്കാതെ ഒരു കേസും സി ബി ഐയിലേക്ക് പോകുന്നില്ല. സംശയാസ്പദമായ സാഹചര്യങ്ങളില്‍ ഒരു കേസ് സി ബി ഐക്ക് റഫര്‍ ചെയ്യേണ്ടതുണ്ടോ എന്ന് ബേങ്കുകളുടെ ആഭ്യന്തര സമിതിക്ക് തീരുമാനിക്കാം. യഥാര്‍ഥ തീരുമാനങ്ങളെടുക്കുന്നതിനും ബേങ്കര്‍മാര്‍ക്കിടയില്‍ സംരക്ഷണബോധം വളര്‍ത്തുന്നതിനും വായ്പ നല്‍കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്രം എല്ലാം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

---- facebook comment plugin here -----

Latest