Connect with us

National

കാര്‍ഗിലില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ബന്ധം പുന:സ്ഥാപിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്നോടിയായി 145 ദിവസങ്ങള്‍ക്ക് മുമ്പ് കാര്‍ഗിലില്‍ വിച്ഛേദിച്ച മൊബൈല്‍ ഇന്റര്‍നെറ്റ് ബന്ധം പുനഃസ്ഥാപിച്ചു. . ആഗസ്റ്റ് അഞ്ചിനാണ് ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയത്.

കാര്‍ഗിലില്‍ ക്രമസമാധാനില സാധാരണനിലയിലായതിന്റെ പശ്ചാത്തലത്തിലാണ് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ജനങ്ങള്‍ സേവനം ദുരുപയോഗം ചെയ്യില്ലെന്ന് മതനേതാക്കള്‍ ഉറപ്പ് നല്‍കിയതായും അവര്‍ വ്യക്തമാക്കി. അതേസമയം, കാര്‍ഗിലില്‍ ബ്രോഡ്ബാന്‍ഡ് സേവനം നേരത്തെ മുതല്‍ ലഭ്യമാണ്.

ആര്‍ട്ടിക്കള്‍ 370 റദ്ദാക്കുന്നതിന് മുന്നോടിയായി ജമ്മു കശ്മീരില്‍ മൊബൈല്‍, ലാന്‍ഡ്‌ലൈന്‍, ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.

Latest