Connect with us

Kerala

ആലപ്പുഴയില്‍ സ്വന്തം കുഞ്ഞിനെ വിഷം നല്‍കി കൊലപ്പെടുത്തിയ അമ്മക്ക് ജീവപര്യന്തം തടവ്

Published

|

Last Updated

ആലപ്പുഴ | പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മക്ക് ജീവപര്യന്തം തടവ് ശിക്ഷ. കറ്റാനം ഭരണിക്കാവ് സ്വദേശി ദീപയെ (34) ആണ് ആലപ്പുഴ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

2011 ജനുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം. ഭര്‍ത്താവിനോട് വഴക്കിട്ട് സ്വന്തം വീട്ടില്‍ പോയ ശേഷം പത്ത് മാസം മാത്രം പ്രായമുള്ള കുഞ്ഞിന് വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നു. ദീപ പിന്നീട് ആത്മഹത്യാശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.