Connect with us

Gulf

സൂര്യഗ്രഹണം ആദ്യം ദൃശ്യമായത് സഊദിയില്‍

Published

|

Last Updated

ദമാം | സഊദി അറേബ്യയിലെ കൊടും ശൈത്യത്തിനിടയിലും നൂറ്റാണ്ടിലെ സൂര്യ ഗ്രഹണം നേരിട്ട് എകാണാനെത്തിയത് നൂറു കണക്കിനാളുകള്‍. ലോകത്ത് തന്നെ ആദ്യം സൂര്യഗ്രഹണം ദൃശ്യായത് സഊദിയയിലായിരുന്നു. സഊദി കിഴക്കന്‍ പ്രവിശ്യയിലെ ഹുഫൂഫുലാണ് ഇത് ദൃശ്യമായത്. സൂര്യഗ്രഹണം കാണാന്‍ ഇവിടെ നിരവധി പേരാണ് എത്തിയത്.

സഊദിയില്‍ ഏറ്റവും കൂടുതല്‍ ഗ്രഹണം ദൃശ്യമായത് ഹുഫൂഫിലായിരുന്നു. 91 ശതമായിരുന്നു ഇവിടെ ഗ്രഹണം ദൃശ്യമായത് രാവിലെ 6.35 ന് ആരംഭിച്ച വലയ ഗ്രഹണം 7.37 നാണ് അവസാനിച്ചത്, ചന്ദ്രന്റെ നിഴല്‍ കേന്ദ്രം കടന്നു പോകുന്ന അറബ് രാജ്യങ്ങളിലെ ഏക പ്രദേശവും ഹുഫൂഫായിരിരുന്നു.