Connect with us

National

പൗരത്വ നിയമം: പ്രതിഷേധ സമരങ്ങള്‍ക്ക് ഉത്തരവാദി കോണ്‍ഗ്രസെന്ന് അമിത് ഷാ

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ നിയമ ഭേദഗതിക്ക് എതിരായ പ്രതിഷേധങ്ങള്‍ക്ക് ഉത്തരവാദി കോണ്‍ഗ്രസാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. പൗരത്വ നിയമത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരത്തിയത് കോണ്‍ഗ്രസുകാരാണെന്നും ഡല്‍ഹിയിലെ “തുക്‌ഡെ തുക്‌ഡെ” സംഘത്തെ പാഠം പഠിപ്പിക്കാന്‍ സമയമായെന്നും അമിത്ഷാ പറഞ്ഞു. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ദേശീയ തലസ്ഥാനത്തെ ജനങ്ങളോട് കോണ്‍ഗ്രസിനെ ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍ ആരും (പ്രതിപക്ഷ പാര്‍ട്ടികള്‍) ഒന്നും പറഞ്ഞില്ല … പാര്‍ലിമെന്റിന് പുറത്തിറങ്ങയിയ ശേഷം അവര്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ തുടങ്ങി. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള “തുക്‌ഡെ തുക്‌ഡെ” സംഘത്തെ ശിക്ഷിക്കേണ്ട സമയമാണിതെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നഗരത്തിലെ അക്രമത്തിന് അവര്‍ ഉത്തരവാദികളാണ്. ഡല്‍ഹിയിലെ ജനങ്ങള്‍ അവരെ ശിക്ഷിക്കണം” – അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികളെയും അവരെ പിന്തുണയ്ക്കുന്നവരെയും ആക്രമിക്കാന്‍ വലതുപക്ഷ പാര്‍ട്ടികള്‍ ഉപയോഗിച്ച പദമാണ് “തുക്‌ഡെ തുക്‌ഡെ”. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമരത്തിന്റെ പേരില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി രംഗത്ത് വന്നിരുന്നു.

---- facebook comment plugin here -----

Latest