Connect with us

National

എന്‍പിആര്‍ കണക്കെടുപ്പില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുക: അരുന്ധതി റോയി

Published

|

Last Updated

ന്യൂഡല്‍ഹി | ദേശീയ ജനസംഖ്യ രജിസ്റ്ററിന്റെ കണക്കെടുപ്പിനായി എത്തുന്നവര്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കി പ്രതിഷേധിക്കണമെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയി. ഉദ്യോഗസ്ഥര്‍ പേര് ചോദിച്ചാല്‍ കുപ്രസിദ്ധ ക്രിമിനലുകളായ രംഗ-ബില്ല എന്നോ, കുഫ്ങു-കട്ട തുടങ്ങിയവരുടെ പേരുകള്‍ പറയണം. വിലാസമായി പ്രധാനമന്ത്രിയുടെ വസതിയുടെ വിലാസമായ റേസ് കോഴ്‌സ് ഏഴ് എന്ന് നല്‍കണമെന്നും എല്ലാവരും ഒരു മൊബൈല്‍ നമ്പര്‍ തന്നെ നല്‍കിയാല്‍ മതിയെന്നും അരുദ്ധതി പറഞ്ഞു.

പൗരത്വ ഭേദഗതി ബിലിന്റെ പ്രാരംഭ നടപടിയാണ് എന്‍പിആര്‍. ഇതുപയോഗിച്ചാണ് എന്‍സിആര്‍ നടപ്പാക്കുക. സി.എ.എയും എന്‍.ആര്‍.സിയും രാജ്യവ്യാപക എതിര്‍പ്പ് നേരിട്ടതോടെ എന്‍.പി.ആറിലൂടെ പദ്ധതി നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് അട്ടിമറിക്കണമെന്നും ഡല്‍ഹി സര്‍വകലാശാലയില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ അരുന്ധതി പറഞ്ഞു.

Latest