Connect with us

Kerala

ഇന്ത്യയിൽ നിന്ന് ഒരാളെയും പുറത്താക്കാൻ ഒരാൾക്കും അധികാരമില്ല: ഖലീൽ തങ്ങൾ

Published

|

Last Updated

മലപ്പുറം | ഇന്ത്യയിൽ നിന്ന് ഒരാളെയും പുറത്താക്കാൻ ഒരാൾക്കും അധികാരമില്ലെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി. ഇന്ത്യ ജനാധിപത്യ രാജ്യമാണ്. ഇന്ത്യയുടെ ചരിത്രത്തിൽ നിർണായക പങ്ക് വഹിച്ച മുസ് ലിംകളെ രാജ്യത്ത് നിന്ന് പുറത്താക്കാൻ ആരു വിചാരിച്ചാലും സാധിക്കില്ലെന്നും തങ്ങൾ വ്യക്തമാക്കി. മഅദിൻ അക്കാഡമിയിൽ സംഘടിപ്പിച്ച  മുൽത്തഖൽ അഷ്റാഫ് സാദാത്ത് സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുമായി നൂറ്റാണ്ടുകളുടെ ബന്ധം പുലർത്തിയവരാണ് അറബികൾ. പിൽക്കാലത്ത് വന്ന ഡച്ചുകാരും പോർച്ചുഗീസുകാരും ഇന്ത്യയെ കൊള്ളയടിച്ചപ്പോൾ അറബികളുടെ സാന്നിധ്യം ഈ രാജ്യത്തിന്റെ പുരോഗതിക്കാണ് കാരണമായത്. ഇന്ത്യയുടെ ചരിത്രം ആധികാരികമായി രേഖപ്പെടുത്തിയതിൽ മുസ്ലിം ചരിത്രകാരന്മാർ വഹിച്ച പങ്ക് വലുതാണെന്നും ബുഖാരി തങ്ങൾ വ്യക്തമാക്കി.

സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കും മുതിർന്നവർക്കും പ്രത്യേകമായി നടന്ന ഒമ്പത് സെഷനുകൾക്ക് പ്രമുഖർ നേതൃത്വം നൽകി.