Connect with us

National

വാക്കുമാറ്റി യെദ്യൂരപ്പ: മംഗളൂരുവില്‍ വെടിയേറ്റ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ നഷ്ടപരിഹാരമില്ല

Published

|

Last Updated

ബെംഗളൂരു | പൗരത്വ നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ മംഗളൂരു വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് കര്‍ണാടക സര്‍ക്കാര്‍ പിന്നോട്ട്. ഇപ്പോള്‍ നഷ്ട പരിഹാരം നല്‍കാനാകില്ലെന്നും കേസില്‍ അന്വേഷം പൂര്‍ത്തിയായ ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പറഞ്ഞു. നേരത്തെ കൊല്ലപ്പെട്ട രണ്ട് പേരുടേയും കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതം നല്‍കുമെന്ന് പറഞ്ഞ യെദ്യൂരപ്പ ഇപ്പോള്‍ മലക്കം മറിയുകയായിരുന്നു.

കൊല്ലപ്പെട്ട ജലീലിനേയും നൗഷീനേയും കാലപമുണ്ടാക്കി എന്ന പേരില്‍ പ്രതി ചേര്‍ത്ത് പോലീസ് കേസെടുത്തിട്ടുണ്ട്. അതിനിടെ പൗരത്വ ഭേതഗതി നിയമത്തിനെതിരെ മംഗളൂരുവില്‍ നടന്ന പ്രതിഷേധത്തിന് നേരെയുണ്ടായ പോലീസ് നടപടിയില്‍ കൂടുതല്‍ പേര്‍ക്ക് വെടിയേറ്റെന്ന് ഇതിനകം സ്ഥീരീകരിച്ചിട്ടുണ്ട്. പോലീസ് നടപടിയില്‍ ഗുരുതരമായി പരുക്കേറ്റ് 15 പേര്‍ മംഗളൂരുവിലെ വിവിധ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ആറ് പേരുടേയും പരുക്ക് വെടിയേറ്റാണെന്ന് ഡോക്ടമാര്‍ പറഞ്ഞു.

Latest