Connect with us

Kerala

മാപ്പ് എഴുതിക്കൊടുത്ത് സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തവരാണ് രാജ്യ ദ്രോഹികള്‍; കുമ്മനത്തിന് മറുപടിയുമായി മന്ത്രി എ കെ ബാലന്‍

Published

|

Last Updated

കോഴിക്കോട്  |പൗരത്വ നിയമത്തിനെതിരെ സമരം ചെയ്ത ചലച്ചിത്രപ്രവര്‍ത്തകര്‍ രാജ്യസ്‌നേഹമില്ലാത്തവരെന്ന കുമ്മനം രാജശേഖരന്റെ പ്രസ്താവനക്കെതിരെ മന്ത്രി എ കെ ബാലന്‍ .മാപ്പ് എഴുതി കൊടുത്തു സ്വാതന്ത്ര്യസമരം ഒറ്റിക്കൊടുത്തവരാണ് രാജ്യദ്രോഹികളെന്ന് മന്ത്രി പറഞ്ഞു.

സവര്‍ക്കറെ പോലുള്ളവരെ ആലോചിച്ചായിരിക്കും കുമ്മനം പറഞ്ഞത്. അവരുടെ പല നേതാക്കളും ജയിലില്‍ കിടക്കാന്‍ സാധിക്കാത്തതു കൊണ്ട് മാപ്പ് എഴുതി നല്‍കിയവരാണ്. മരിച്ചു പോയ പ്രഗത്ഭരടക്കം അങ്ങനെയുള്ളവരാണ്. ആ രേഖകളെല്ലാം നമ്മുടെ രാജ്യത്തുണ്ടല്ലോ എന്നും ബാലന്‍ ചോദിച്ചു.

അതേസമയം, ഗവര്‍ണറുടെ പരിപാടി സര്‍ക്കാര്‍ ബഹിഷ്‌കരിക്കില്ലെന്നും മന്ത്രി പറഞ്ഞു. പദവിയില്‍ ഉള്ളവര്‍ എന്തു പറയണം എന്ന് അവര്‍ തീരുമാനിക്കണം. പി.സദാശിവം ഗവര്‍ണര്‍ ആയിരുന്നപ്പോള്‍ രാഷ്ട്രീയം പറഞ്ഞിരുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു