Connect with us

National

യു പിയില്‍ പ്രതിഷേധക്കാരുടെ സ്വത്ത് കണ്ടുകെട്ടുന്ന നടപടി തുടങ്ങി

Published

|

Last Updated

ലഖ്നൗ | യു പിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നടപടിയാരംഭിച്ചു. തുടക്കമെന്ന നിലയില്‍ മുസഫര്‍ നഗറിലെ 50 കടകള്‍ ജില്ലാ ഭരണകൂടം സീല്‍ ചെയ്തു. പൊതു മുതല്‍ നശിപ്പിച്ചതിന് നിരവധി പേര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു. പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാമെന്ന 2018ലെ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അതിനിടെ, പൗരത്വ നിയമ ഭേദഗതിക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തുണ്ടായ പ്രതിഷേധങ്ങളില്‍ മരിച്ചരുടെ എണ്ണം 18 ആയി ഉയര്‍ന്നു. രാംപൂരില്‍ ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. സംഘര്‍ഷങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുകയാണ്. വിവിധ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം തുടരുകയാണ്. ഇന്നലെയും മൊറാദാബാദിലും രാംപൂരിലും പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടി. പോലീസ് നടത്തിയ വെടിവെപ്പില്‍ മരണങ്ങളുണ്ടായി. എന്നാല്‍, വെടിവച്ചിട്ടില്ല എന്നാണ് യു പി ഡി ജി പി ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുള്ളത്.