Connect with us

Kerala

കേരളത്തില്‍ മതാടിസ്ഥാനത്തിലുള്ള ഒരു വേര്‍തിരിവും അനുവദിക്കില്ല: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കേരളത്തില്‍ മതാടിസ്ഥാനത്തിലുള്ള ഒരു വേര്‍തിരിവും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ ഭേദഗതി ബില്ലിനെ സാധ്യമായ എല്ലാ വേദികിളും വിമര്‍ശിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തിയാണ് മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ നിലപാട് ശക്തായി അറിയിച്ചത്.

ലോകത്തിന് മുമ്പില്‍ രാജ്യത്തെ നാണം കെടുത്തുന്നതാണ് പൗരത്വ ഭേദഗതി ബില്‍. ഇത് ഭരണഘടനാ വിരുദ്ധമാണ്. വര്‍ഗീയ അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നത് അംഗീകരിക്കാനാകില്ല. കേരളത്തില്‍ പൗരത്വ ബില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല. കിട്ടുന്ന എല്ലാ വേദികളിലും നിയപരമായും ഇതിനെ എതിര്‍ക്കും.

മതരാഷ്ട്രം എന്ന നീചമായ ലക്ഷ്യം വെച്ചുള്ള ചുവടുവെപ്പാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. പാക്കിസ്ഥാനില്‍ നടക്കുന്ന കാര്യങ്ങള്‍ ഇവിടെയും നടപ്പാക്കാനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നത്. ഹിന്ദു രാഷ്ട്രം ലക്ഷ്യംവെച്ച് പ്രകൃത നടപടികളാണ് ആര്‍ എസ് എസ് തുടരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.