അല്‍ ഹോസ്ന്‍ മഹോത്സവത്തിന് വൈദ്യുത പ്രകടനത്തോടെ ഇന്ന് തുടക്കം

Posted on: December 12, 2019 11:21 am | Last updated: December 12, 2019 at 11:21 am

അബൂദബി | അബൂദബിയിലെ സാംസ്‌കാരിക ആഘോഷങ്ങളില്‍ ആകര്‍ഷകമായ അല്‍ ഹോസ്ന്‍ മഹോത്സവത്തിന് അറബി റോക്ക് ബാന്‍ഡ് ജഡാലിന്റെ വൈദ്യുത പ്രകടനത്തോടെ ഇന്ന് വൈകുന്നേരം തുടക്കം കുറിക്കും. അബൂദബി സാംസ്‌കാരിക, ടൂറിസം വകുപ്പ് ഒരുക്കുന്ന മഹോത്സവം ഡിസംബര്‍ 19 ന് സമാപിക്കും. കള്‍ച്ചറല്‍ ഫൗണ്ടേഷന്‍, ഖസ്ര്‍ അല്‍ ഹോസ്ന്‍, ഔട്ട്ഡോര്‍ ഏരിയകള്‍, കല, രൂപകല്‍പ്പന, പാചകരീതി, വിവിദ അഭ്യസ പ്രകടനങ്ങള്‍ എന്നിവ കൂടാതെ ദൈനംദിന പരിപാടികള്‍, യൂ എ ഇ പൈതൃക പരിപാടികള്‍ എന്നിവ എട്ട് ദിവസം നീണ്ടുനിക്കുന്ന മഹോത്സവത്തിലുണ്ടാകും.

അബൂദബിയുടെ അഭിമാനബോധം വളര്‍ത്തുക എന്നതാണ് അല്‍ ഹോസ്ന്‍ ഉത്സവത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് അബൂദബി സാംസ്‌കാരിക വകുപ്പ് അറിയിച്ചു. മഹോത്സവ നഗരിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള സംവേദനാത്മക അനുഭവങ്ങള്‍ അബൂദബിയുടെയും ഇവിടുത്തെ ജനങ്ങളുടെയും വ്യക്തമായ ചിത്രം വരക്കുന്നതാണ്. സമ്പന്നമായ ചരിത്രവും പൈതൃകവും മുതല്‍ സമകാലിക ക്രോസ്-കള്‍ച്ചറല്‍ എക്‌സ്‌ചേഞ്ച് വരെ മഹോത്സവത്തിലൂടെ ചിത്രീകരിച്ചിരിക്കുന്നു. ആര്‍ട്ട് ഇന്‍സ്റ്റാളേഷനുകള്‍, സംവേദനാത്മക വര്‍ക്ഷോപ്പുകളും പ്രകടനങ്ങളും ഇമറാത്തി സര്‍ഗാത്മകതയുടെ എല്ലാ വശങ്ങളും പ്രതിനിധീകരിക്കുന്നു.

അല്‍ ഹോസ്ന്‍ മഹോത്സവ നഗരിയിലെ ലിവിംഗ് മ്യൂസിയം മഹോത്സവത്തില്‍ പ്രധാന ആകര്‍ഷണമായിരിക്കും. തത്സമയ അഭിനേതാക്കള്‍ കടന്നുപോയ കാലത്തിന്റെ ദൈനംദിന ജീവിതം ചിത്രീകരിക്കുന്നു. പുതു തലമുറയിലുള്ളവര്‍ക്ക് പരമ്പരാഗത സാധനങ്ങളായ സുഗന്ധദ്രവ്യങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സാധനങ്ങള്‍ പരിചയപ്പെടുന്നതിനായി പരമ്പരാഗത സാധനങ്ങള്‍ നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന സ്റ്റാള്‍ മഹോത്സവത്തില്‍ ഒരുക്കിയിട്ടുണ്ട്.

പരമ്പരാഗതവും സമകാലികവുമായ ഇമറാത്തി വിഭവങ്ങള്‍ പരിചപ്പെടുത്തുന്ന സ്വദേശി പാചകക്കാരുമൊത്തുള്ള യു എ ഇ പാചക മത്സരം, സൃഷ്ടിപരവും അന്തര്‍ദ്ദേശീയവുമായ ബ്രാന്‍ഡുകള്‍ പരിചയപ്പെടുത്തുന്ന പോപ്പ്-അപ്പ് ചില്ലറ വ്യാപാര മാര്‍ക്കറ്റ്, തത്സമയ ബസ്‌ക്കര്‍മാര്‍ ജാസ് പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന നാടോടി, ബ്ലൂസ് സംഗീതം എന്നിവയും മഹോത്സവത്തില്‍ ഒരുക്കിയിട്ടുണ്ട്.

അബൂദബി നഗരത്തില്‍ ഖാലിദിയയിലെ അല്‍ ഹോസ്ന്‍ കൊട്ടാരം